Tuesday, August 11, 2020

സ്വാതന്ത്ര്യദിന ക്വിസ് (INDEPENDENCE DAY QUIZ MALAYALAM)


 സ്വാതന്ത്ര്യദി ന ക്വിസ്


1) ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം?

ഉ)1857

2) 1857ലെ സമരത്തെ ബ്രിട്ടീഷുകാർ വിളിച്ച പേര്?

ഉ) ശിപായി ലഹള

3)ഡൂ ഓർ ഡൈ"  എന്നത് ആരുടെ മുദ്രാവാക്യമാണ്?

                 

                            മഹാത്മാഗാന്ധി

4) ജയ്ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കിയ ആൾ?

                           സുഭാഷ് ചന്ദ്ര ബോസ്

5) ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

ഉ)1600

6) ശിപായി ലഹളയിലെ(ഒന്നാം സ്വാതന്ത്ര്യ സമരം) ആദ്യത്തെ രക്തസാക്ഷി ആര്?

                             മംഗൾ പാണ്ടെ

7) ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം? മാസം?തീയതി?

                           13 April 1919

8) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആര്?

                         വെങ്കിട്ട സുബ്ബറാവു

9) സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്?

                         ജവഹർലാൽ നെഹ്റു

10)ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എപ്പോൾ ?

ഉ)1950 ജനുവരി 6

11)ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?

                       ഗോപാലകൃഷ്ണ ഗോഖലെ

12)ഒറ്റയാൾ പട്ടാളം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

                         മൗണ്ട് ബാറ്റൺ പ്രഭു

13)ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി ആര്?

                           ഡോ.രാജേന്ദ്ര പ്രസാദ് 

14)ഉപ്പുസത്യാഗ്രഹം നടന്ന വർഷം?

ഉ)1930

15)സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി  ആർ?

 ഡോ. ബി ആർ അംബേദ്കർ

16) കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്? 

കെ കേളപ്പൻ 
17)1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത്  എവിടെ നിന്ന്?

ഉ)ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന്

18) ഇന്ത്യൻ നവോദ്ധാനത്തിന്റെ ശില്പി?
രാജാറാം മോഹൻ റായ്
19)ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം?

ഉ) 1885

20)ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതാര്?

ഉ)അലെൻ  ഒക്റ്റോവിയൻ ഹ്യൂം

21)ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡണ്ട്?
                          ഡബ്ല്യൂ.സി  ബാനർജി

22) ലാൽ,ബാൽ,പാൽ എന്നറിയപ്പെടുന്നത് ആരൊക്കെ?
 ലാലാ ലജ്പത് റായി,ബിപിൻ ചന്ദ്രപാൽ,ബാലഗംഗാധര തിലക്


  


                                           

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം.(Commemoration of Vaikom Muhammad Basheer)BASHEER DAY

 

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം.

 

സാഹിത്യകാരനും  സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ HBO'sഎന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെന്‍റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. രസകരവും സാഹസികവുമായിരുന്നു ബഷീറിന്‍റെ ജീവിതം. സ്കൂൾ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്‍റെ  എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യദുരയും നേരിട്ടു കണ്ടു. ബഷീറിന്‍റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്‍റെ സാഹിത്യം എന്നു പറയാം

Monday, August 10, 2020

ആഗസ്റ്റ് 6 ഹിരോഷിമ - നാഗസാക്കി ദിന ക്വിസ് (HIROSHIMADAY AUGUST 6 )MALAYALAM QUIZ

 

ഹിരോഷിമ - നാഗസാക്കി  ദിന ക്വിസ്

 

1. എന്നാണ് ഹിരോഷിമ ദിനം?

ഉ. ആഗസ്റ്റ് 6

2. അമേരിക്ക ജപ്പാനിൽ അണുബോംബ് വർഷിച്ചതെന്ന്?

ഉ. 1945 ആഗസ്റ്റ് 6

3. ഹിരോഷിമയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?

, എനോളഗെ

4. ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ പേര് എന്ത്?

ഉ. ലിറ്റിൽ ബോയ്

5. അണുബോംബ് ആക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവരെ വിളിക്കുന്ന പേര്?

ഉ. ഹിബാക്കുഷ

6. ലിറ്റിൽ ബോയ് എന്ന ബോംബിന്റെ ഭാരം എത്ര?

ഉ. 4 ടൺ

7. ലിറ്റിൽ ബോയിയിൽ ഉപയോഗിച്ച മൂലകം?

ഉ. യുറേനിയം235

8. ഹിരോഷിമയിൽ ബോംബിങ്ങിന് നേതൃത്വം നൽകിയതാര്?

ഉ. കേണൽ ടിബറ്റ്സ്

9. ആഗസ്റ്റ് 9 ന്റെ പ്രത്യകത എന്ത്?

ഉ. നാഗസാക്കിദിനം

10. അമേരിക്ക നാഗസാക്കിയിൽ ബോംബ് വർഷിച്ചതെന്ന്

ഉ. 1945 ആഗസ്റ്റ് 9

11. നാഗസാക്കിയിൽ അണുബോംബ് വർഷിക്കാനായി ഉപയോഗിച്ച വിമാനത്തിന്റെ പേര് ?

ഉ. ബോക്സ്കാർ

12. നാഗസാക്കിയിൽ വർഷിച്ച അണുബോംബിന്റെ പേരെന്ത്?

ഉ. ഫാറ്റ്മാൻ

13. ഫാറ്റ്മാൻ എന്ന ബോംബിന്റെ ഭാരം?

ഉ. 4.63 ടൺ

14. ഫാറ്റ്മാൻ ബോംബിൽ ഉപയോഗിച്ച് മൂലകം ഏത്?

ഉ. പ്ലൂട്ടോണിയം

15. ഫാറ്റ്മാൻ ബോംബിങ്ങിന് നേതൃത്വം നൽകിയ ആൾ?

, കേണൽ സ്വിനി